Latest News :
Home » » ബദിയടുക്ക ടൗണില്‍ മദ്യവും ലഹരി വസ്തുകളും വീണ്ടും സജീവം: പൊലിസിന്റെ മൗനത്തിനെതിരെ ഡി.വൈ.എഫ്.ഐ

ബദിയടുക്ക ടൗണില്‍ മദ്യവും ലഹരി വസ്തുകളും വീണ്ടും സജീവം: പൊലിസിന്റെ മൗനത്തിനെതിരെ ഡി.വൈ.എഫ്.ഐ

Written By Muhimmath News on Sunday, 16 July 2017 | 15:02

ബദിയടുക്ക: ടൗണിനെ മലീമസമാക്കുന്ന വിദേശമദ്യവും, ലഹരിവസ്തുക്കളും, മഡ്ക്ക കളിയും വീണ്ടും തലപൊക്കിയിട്ടും മൂക്കിന് താഴെയുള്ള പൊലീസ് മൗനത്തിലന്ന ആക്ഷേപവുമായി ഡി.വൈ.എഫ്.ഐ. മേഖല കമ്മറ്റി രംഗത്ത് വന്നു.

നേരത്തെ ഇത്തരത്തില്‍ നിരോധന ലഹരിവസ്തുക്കള്‍ വ്യാപകമായതൊടെ നടപടിയടുക്കണമെന്ന ആവിശ്യവുമായി സംഘടന രംഗത്ത് വന്നതൊടെ പൊലിസ് ജാഗ്രത പുലര്‍ത്തി മഡ്ക്ക കളിയും കഞ്ചാവ് ഉല്‍പെടെ ലഹരി വസ്തുക്കള്‍ക്കും നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ പൊലിസ് മൗനം തുടങ്ങിയതൊടെ പഴയ അവസ്ഥയാണ് ടൗണില്‍ ഇപ്പൊള്‍ ഉള്ളതന്ന് ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

ടൗണിലെ ബീവറെജ് ഔട്ട് ലൈറ്റ് നിങ്ങിയതൊടെ വിദേശമദ്യവും പില്‍പന തുടങ്ങി. ഇത്തരത്തിലുള്ള വ്യാപാരം നടത്തി സാമൂഹ്യ വിരുദ്ധ പ്രവത്തനത്തിന് നേതൃത്യം നല്‍കുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌റ്റേഷനില്‍ ഇടപെട്ട് പൊലിസിനെ ഉപയോഗിച്ച് പണം ഉണ്ടാക്കുന്ന സംഘവും ഇതിന്റെ പിന്നിലുണ്ട്. സ്‌റ്റേഷനില്‍ പരാതിയുമായി പൊകുന്നവരെ നിരിക്ഷിച്ച് പരാതികള്‍ അന്യേഷിച്ച് ഒതുക്കി തീര്‍ക്കാന്‍ കാത്ത് നില്‍ക്കുന്ന ജോലിയാണ് ഈ സംഘം ഏറ്റടുത്തിട്ടുള്ളതെന്ന് ഡി.വൈ.എഫ്.ഐ.കുറ്റപെടുത്തി.

സ്‌റ്റേഷനിലെ കേസിന്റെ എണ്ണം കൂട്ടാന്‍ വാഹന പരിശോധന നടത്തി കേസടുക്കുന്നതല്ലാതെ മറ്റൊരു നടപടികള്‍ ഉണ്ടാകുന്നില്ല. ഇതിന് മാറ്റം ഉണ്ടായില്ലങ്കില്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുമെന്ന് ഡി.വൈ. എഫ്.ഐ.മുന്നറിപ്പ് നല്‍കി. യോഗത്തില്‍ ബി.എം.സുബൈര്‍ അധ്യക്ഷത വഹിച്ചു. പി.രഞ്ജിത്ത് , ഗണെഷന്‍, താജുദ്ധീന്‍ , രാഗെഷ് സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved