Latest News :
Home » , » കുടുംബ വഴക്ക്: ഇടുക്കിയില്‍ പിതാവ് മകനെ വെടിവെച്ചു

കുടുംബ വഴക്ക്: ഇടുക്കിയില്‍ പിതാവ് മകനെ വെടിവെച്ചു

Written By Muhimmath News on Sunday, 16 July 2017 | 13:40

ഇടുക്കി: സൂര്യനെല്ലിയില്‍ പിതാവ് മകനെ വെടിവെച്ചു. ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകൊണ്ട് പിതാവായ അച്ചന്‍കുഞ്ഞ് മകന്‍ ബിനുവിനെ വെടിവെക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത്. ബിനുവും ഇളയ മകന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ട അച്ചന്‍കുഞ്ഞ് വഴക്കവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രകേപിതാനായ പിതാവ് ഇതേതുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് മകനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved