Latest News :
Home » , » മദ്രസകള്‍ ധാര്‍മിക പഠനത്തിന്റെ അടിസ്ഥാന കേന്ദ്രം: ഹദ്ദാദ് തങ്ങള്‍

മദ്രസകള്‍ ധാര്‍മിക പഠനത്തിന്റെ അടിസ്ഥാന കേന്ദ്രം: ഹദ്ദാദ് തങ്ങള്‍

Written By Muhimmath News on Monday, 3 July 2017 | 20:08



ചൗക്കി: അനാശ്വാസങ്ങളും അനീതിയും അധര്‍മവും പെരുകി കൊണ്ടിരിക്കുന്ന കാലത്ത് മദ്രസ പഠനത്തിന് പത്തരമാറ്റിന്റെ തിളക്കമാണന്ന് പ്രമുഖ ആത്മീയ ഗുരു അല്‍ ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ അഭിപ്രായപ്പെട്ടു. തീവ്രവാദ ഭീകരവാദ ഫാസിസ്റ്റ് ചിന്താധാരക്കതിരായ മൂല്യബോധനം നല്‍കുന്ന അടിസ്ഥാന പഠനകേന്ദ്രം മദ്രസയാണന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. പെരിയടുക്ക സി.എം മടവൂര്‍ സ്മാരക സുന്നി മദ്‌റസയില്‍ ഫത്‌ഹേ മുബാറക്കിന്റെ കാസര്‍ഗോഡ് റൈഞ്ച് തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റൈഞ്ച് പ്രസിഡന്റ് അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. ഖതീബ് ഉസ്മാന്‍ മുസ്ല്യാര്‍, മുസ്തഫ ബാഖവി, മുസ്തഫ ഹനീഫി, സയ്യിദ് ജുനൈദ് തങ്ങള്‍, ഉമര്‍ മൗലവി, അന്‍സാരി കെ.എം, ഹമീദ് ഡി.എം, സിയാദ് സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved