Latest News :
Home » , , » അന്തിമ വിജയവും ബില്‍ക്കിസ് ഭാനുവിന്: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട അപ്പീല്‍ സുപ്രീം കോടതി തള്ളി

അന്തിമ വിജയവും ബില്‍ക്കിസ് ഭാനുവിന്: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട അപ്പീല്‍ സുപ്രീം കോടതി തള്ളി

Written By Muhimmath News on Tuesday, 11 July 2017 | 13:10

ന്യൂദല്‍ഹി: ബില്‍ക്കിസ് ഭാനു കേസില്‍ ബോംബെ ഹൈക്കോടതി വിധിയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഐ.പി.എസ് ഓഫീസര്‍റുള്‍പ്പെടെ നാലു പൊലീസുകാരും രണ്ടു ഡോക്ടര്‍മാരും നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് കാട്ടിയാണ് സുപ്രീം കോടതി അപ്പീല്‍ തള്ളിയത്.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു, എന്നവരാണ് അപ്പീല്‍ പരിഗണിച്ചത്.
' സംശയലേശമന്യേയാണ് വിചാരണക്കോടതി നിങ്ങളെ ശിക്ഷിച്ചിരിക്കുന്നത്. നിങ്ങള്‍ക്കെതിരെ വ്യക്തമായ തെളിവുകളുമുണ്ട്.' അപ്പീല്‍ തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു.

നിലവില്‍ ഗുജറാത്തില്‍ ജോലി ചെയ്യുന്ന ഐ.പി.എസ് ഓഫീസര്‍ ആര്‍.എസ് ഭഗോര ഉള്‍പ്പെടെയുള്ളവരുടെ അപ്പീലാണ് കോടതി തള്ളിയത്. മെയ് നാലിനായിരുന്നു കേസില്‍ ഇവരെ ശിക്ഷിച്ചുകൊണ്ട് ബോംബെ കോടതി ഉത്തരവ് വന്നത്. ഭഗോരയുള്‍പ്പെടെയുള്ള 11പേരെ ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു ബോംബെ കോടതി ഉത്തരവ്.

ഇദ്രിസ് അബ്ദുല്‍ സയ്യിദ് എന്ന പൊലീസുകാരനൊഴികെ മറ്റെല്ലാവരും ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സായുധസംഘം ബില്‍ക്കിസ് ഭാനുവിനെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. അഞ്ചുമാസം ഗര്‍ണിയായ ബില്‍കിസിനൊപ്പം രണ്ട് വയസ്സുകാരിയായ മകളുള്‍പ്പെടെ 17 പേരുണ്ടായിരുന്നു.
അക്രമികള്‍ അവളെ ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ അവരുടെ മകളും മാതാവ് ഹലിമയും ബന്ധു ഷമീമും ഉള്‍പ്പെടുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved