Latest News :
Home » » ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനം പിടികൂടി

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനം പിടികൂടി

Written By Muhimmath News on Friday, 7 July 2017 | 12:17

കാസര്‍കോട്: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന വാഹനം മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. 

നായന്മാര്‍മൂലയില്‍ നിന്നും ഉളിയത്തടുക്കയിലേക്ക് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന വാഹനമാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.കെ. രാജീവന്‍, യു.കെ. ദിനേശ്, അസി. മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍ എം.ജി. ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

വാഹനപരിശോധനക്കിടെയാണ് ഫിറ്റ്‌നസില്ലാതെ ഓടുകയായിരുന്ന വാഹനം പിടിയിലായത്. 2016 ഒക്ടോബര്‍ 10നായിരുന്നു വാഹനത്തിന്റെ ഫിറ്റ്‌നസ് കഴിഞ്ഞത്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ കയറ്റി ഓടുന്ന സ്‌കൂള്‍ വാഹനങ്ങളെയും അമിത വേഗതയിലും ഓടുന്ന വാഹനങ്ങളെയും പിടികൂടി കര്‍ശന നടപടി സ്വീകരിക്കുമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved