Latest News :
Home » , » കുമ്പളയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

കുമ്പളയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 15 July 2017 | 17:40

കുമ്പള: കാറില്‍ സ്‌കൂള്‍ ഗ്രൗണ്ടിലെത്തി വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത കേസില്‍ നാല് യുവാക്കളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ കസ്റ്റഡിയിലെടുത്തു. കുമ്പഡാജെ അത്തടുക്ക നെടുബയലിലെ മുഹമ്മദ് മുനാഫ് (18), കുമ്പഡാജെയിലെ ഉമ്മര്‍ ഫാറൂഖ് (27), കുമ്പഡാജെ റഹ്മത്ത് മന്‍സിലിലെ കെ.എം ഖാസിം(18), അബ്ദുല്‍ ഗഫൂര്‍ (18) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട നേരം ആള്‍ട്ടോ കാറിലെത്തിയ സംഘം വിദ്യാര്‍ത്ഥിനികളെ ഗ്രൗണ്ടില്‍ തടഞ്ഞ് നിര്‍ത്തുകയും കടലാസില്‍ മൊബൈല്‍ നമ്പറുകള്‍ എഴുതി നിര്‍ബന്ധിപ്പിച്ച് നല്‍കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. വിവരമറിഞ്ഞ് കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസന്റെ നേതൃത്വത്തില്‍ പൊലീസെത്തി യുവാക്കളെ പിടിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved