Latest News :
Home » » ഫ്രണ്ട്‌സ് ക്ലബ് അടുക്കത്ത്ബയല്‍ രിയാളുല്‍ ഉലും മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു

ഫ്രണ്ട്‌സ് ക്ലബ് അടുക്കത്ത്ബയല്‍ രിയാളുല്‍ ഉലും മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു

Written By Muhimmath News on Wednesday, 5 July 2017 | 18:27





അടുക്കത്ത്ബയല്‍: മുഹിയിദ്ദീന്‍ ജുമാ മസ്ജിദിന്റെ കീഴിലുളള രിയാളുല്‍ ഉലും മദ്രസ്സ വിദ്യാര്‍ത്ഥികളുടെ പ്രവേശനോല്‍ത്സവം ഗംഭീരമായി ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് ഫിര്‍ദൗസ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ സ്ഥലം ഖത്തീബ് അബൂബക്കര്‍ കാമില്‍ സഖാഫി ഉല്‍ഘാടനം ചെയ്തു.

ഇന്നത്തെ ജീവിത ചുറ്റുപാടില്‍ ആത്മീയ വിദ്യാഭ്യാസത്തെ വേണ്ട തോതില്‍ പരിഗണകൊടുക്കാതെ സമുദായത്തിന്റെ ന്യൂ ജനറേഷന്‍ വ്യതിചലിച്ച് കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി ഈ നാട്ടിലെ ഫ്രണ്ട്‌സ് ക്ലബ് അംഗങ്ങള്‍ ഈ പ്രവേശനോല്‍ത്സവത്തില്‍ കാണിച്ച ഊര്‍ജ്ജസ്വലത പ്രശംസനീയ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു

ആത്മീയ വിദ്യഭ്യാസത്തിന്റെ തുടക്കകാര്‍ക്ക് ഫ്രണ്ട്‌സ് അടുക്കത്ത്ബയല്‍ ഏര്‍പ്പെടുത്തിയ സൗജന്യ പഠനോപകരണ കിറ്റ് ക്ലബ് സെക്രട്ടറി ഷാനവാസ് എ കെ സദര്‍ മുഅല്ലിം ഇസ്മായില്‍ മുസ്‌ലിയാര്‍ക്ക് കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ഹനീഫ, മുഅല്ലിം ഖാദര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് കമ്മിറ്റി പ്രതിനിധികളായ

കബീര്‍ കോളിക്കര, കുഞ്ഞാലി, ഫിറോസ് എ എം, മന്‍സൂര്‍, കരീം, ശംസുദ്ദീന്‍, റിയാസ്, അബ്ദുല്ല, ഫ്രണ്ട്‌സ് സംഘടന പ്രതിനിധികളായ സഫ്‌വാന്‍, അമീന്‍, കബീര്‍ വടകര എന്നിവരും ജമാഅത്ത് അംഗങ്ങളും മറ്റു ഉസ്താദുമാരും സംബന്ധിച്ചു. സദര്‍ മുഅല്ലിം ഇസ്മായില്‍ മുസ്‌ലിയാര്‍ സ്വാഗതവും ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved