Latest News :
Home » , , » ഇനിയൊരു രാജ്യം, ഒരു നികുതി; പുതുയുഗത്തിലേക്ക് ഇന്ത്യ

ഇനിയൊരു രാജ്യം, ഒരു നികുതി; പുതുയുഗത്തിലേക്ക് ഇന്ത്യ

Written By Muhimmath News on Saturday, 1 July 2017 | 10:16

ന്യൂഡല്‍ഹി: സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തിലേക്ക് കാലെടുത്തു വെച്ച് ഇന്ത്യ. വെള്ളിയാഴ്ച അര്‍ധരാത്രി പാര്‍ലമെന്റിലെ ചരിത്രപ്രധാനമായ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന്, ഒറ്റ നികുതി എന്ന ആശയമായ ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രഖ്യാപിച്ചു. 

രാത്രി 11 മുതല്‍ പന്ത്രണ്ടു വരെയായിരുന്നു ചടങ്ങുകള്‍. രാഷ്ട്രപതി, പ്രധാനമന്ത്രി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുടെ സംസാരങ്ങള്‍ക്ക് ശേഷം കൃത്യം 12 മണിക്കാണ് ബട്ടണ്‍ അമര്‍ത്തി പ്രണബ് മുഖര്‍ജിയും നരേന്ദ്രമോദിയും ജി.എസ്.ടിക്ക് തുടക്കം കുറിച്ചത്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രമഹാജന്‍, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. 

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, ഡി.എം.കെ, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ യോഗം ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തു നിന്ന് എന്‍.സി.പി, എസ്.പി, ജെ.ഡി.യു കക്ഷികള്‍ പങ്കെടുത്തു. 

14 വര്‍ഷത്തെ യാത്രയുടെ പരിസമാപ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയുടെയോ സര്‍ക്കാറിന്റെയോ മാത്രം നേട്ടമല്ല ഇതെന്നും എല്ലാവരും പങ്കിട്ടെടുത്ത വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജി.എസ്.ടി പ്രഖ്യാപിക്കാന്‍ ഇതിലും ഉചിതമായ സ്ഥലം വേറെയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ വെച്ചാണ് നാം 1947ഓഗസ്റ്റ് 14ന് സ്വാതന്ത്ര്യത്തെ പുണര്‍ന്നത്. ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു പുതിയ സാമ്പത്തിക ശക്തിയിലേക്കും പ്രവേശിക്കുകയാണ് നാം. നാം ഇന്ത്യയുടെ ഭാവി തീരുമാനിക്കുകയാണ്. അതിന് ഇതിലും പറ്റിയ സ്ഥലം വേറെയില്ല അദ്ദേഹം വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved