Latest News :
Home » , , » ജി.എസ്.ടി: ഉത്പന്നങ്ങള്‍ക്ക് വില രേഖപ്പെടുത്തിയില്ലെങ്കില്‍ 1ലക്ഷം രൂപ വരെ പിഴയും തടവും

ജി.എസ്.ടി: ഉത്പന്നങ്ങള്‍ക്ക് വില രേഖപ്പെടുത്തിയില്ലെങ്കില്‍ 1ലക്ഷം രൂപ വരെ പിഴയും തടവും

Written By Muhimmath News on Friday, 7 July 2017 | 20:23



ന്യൂഡല്‍ഹി: ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള വില മാറ്റം ഉത്പന്നങ്ങള്‍ക്ക് മേല്‍ രേഖപ്പെടുത്തണമെന്ന കര്‍ശന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ സംഭരിച്ചിട്ടുള്ള ഉത്പന്നങ്ങള്‍ വിലമാറ്റം രേഖപ്പെടുത്തി സെപ്റ്റംബറിനകം വിറ്റഴിക്കണം. വില മാറ്റം രേഖപ്പെടുത്താത്തപക്ഷം ഒരു ലക്ഷം രൂപ വരെ പിഴയോ തടവുശിക്ഷയോ ലഭിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി റാംവിലാസ് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി.

ജിഎസ്ടി വന്നതിനു ശേഷം ചില ഉത്പന്നങ്ങള്‍ക്ക് വില കൂടിയിട്ടുണ്ട്. ചില ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞിട്ടുണ്ട്. ഓരോ ഉത്പന്നങ്ങളിലും പുതിയ പ്രൈസ് ടാഗ് ഉണ്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി. പഴയ സ്‌റ്റോക്കുകള്‍ സെപ്റ്റംബറോടെ വിറ്റുതീര്‍ക്കണമെന്നും വ്യാപാരികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം ലംഘിച്ചെന്നു കണ്ടാല്‍ കര്‍ശനമായ ശിക്ഷകളായിരിക്കും ലഭിക്കുക. പുതിയ പ്രൈസ് ടാഗ് വെച്ചിട്ടില്ലെന്ന കാര്യം ആദ്യ തവണ ശ്രദ്ധയില്‍ പെട്ടാല്‍ 25,000 രൂപയായിരിക്കും പിഴ.

രണ്ടാമത്തെ തവണ ഇത് 50,00 രൂപയാകും. മൂന്നാമതും നിര്‍ദ്ദേശം ലംഘിച്ചെന്നു കണ്ടാല്‍ 1 ലക്ഷം രൂപ വരെ പിഴ ലഭിക്കാം. കൂടാതെ ഒരു വര്‍ഷം ജയില്‍ ശിക്ഷയും ലഭിക്കും. ജിഎസ്ടിയെക്കുറിച്ച് സംശയങ്ങളുള്ളവര്‍ക്ക് അതു പരിഹരിക്കാന്‍ കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. നേരത്തേ രൂപീകരിച്ചിട്ടുള്ള ഹെല്‍പ് ലൈനിലേക്ക് നിരവധി ആളുകള്‍ വിളിക്കാറുണ്ടെന്നും ഇതുവരെ 700 ല്‍ അധികം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും രാംവിലാസ് പാസ്വാന്‍ പറഞ്ഞു. നികുതി സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ഹെല്‍പ്പ് ലൈനിന്റെ എണ്ണം 60 ആയി വര്‍ധിപ്പിച്ചു. നേരത്തെ ഇത് പതിനാലായിരുന്നു. വിദഗ്ധരുടെ സഹായത്തോടെയാണ് സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കുന്നത്. ജിഎസ്ടിയുടെ മറവില്‍ വില കുത്തനെ വര്‍ധിപ്പിക്കുന്നതായുള്ള പരാതിയും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved