ഭീകര സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനായി അമേരിക്കയും ഖത്തറും പുതിയ കരാറില്‍ ഒപ്പു വെച്ചു. ഖത്തര്‍ ഭീകര സംഘടനകളെ സഹായിക്കുന്നു എന്ന ആരോപണത്തിന് ശക്തമായ മറുപടി ആണ് ഈ കരാര്‍.
ആരോപണം ഉന്നയിക്കുന്ന സൗദി അറേബ്യ ഭീകര സംഘടനകള്‍ക്കുള്ള ഫണ്ടിംഗ് തടയാന്‍ ഇത് പോലെയുള്ള എന്ത് കരാറിലാണ് ഒപ്പു വെച്ചിട്ടുള്ളത് എന്ന ഖത്തറിന്റെ ചോദ്യത്തിന് ഉത്തരം നല്കാന് സൗദി അറേബ്യ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ പ്രയാസപ്പെടും എന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഇതോടെ ഭീകരര്‍ക്കുള്ള ധന സഹായം തടയാന്‍ മുന്‍ കയ്യെടുക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമായി ഖത്തര്‍.
അമേരിക്കന്‍ വിദേശ കാര്യ മന്ത്രി റെക്സ് റ്റില്ലെഴ്സണ്‍ ഖത്തര്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ആണ് ഇരു രാജ്യങ്ങളും സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്.
കരാര്‍ അനുസരിച്ച് ധന സഹായം നല്കുന്ന ആളുകളെ കണ്ടെത്തുന്നതിനും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനും അമേരിക്കയും ഖത്തറും സഹകരണം ശക്തിപ്പെടുത്തും.
അതെ സമയം ഈ കരാര്‍ അപര്യാപ്തമാണ് എന്ന് ഖത്തറിനെതിരെ ഭാഗിക ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ പ്രതികരിച്ചു.
Post a Comment