Latest News :
Home » , , » അറബ് രാജ്യങ്ങള്‍ വഴങ്ങുന്നു; അല്‍ ജസീറ പൂട്ടണമെന്ന ആവശ്യത്തില്‍ നിന്നും യു.എ.ഇ പിന്മാറി

അറബ് രാജ്യങ്ങള്‍ വഴങ്ങുന്നു; അല്‍ ജസീറ പൂട്ടണമെന്ന ആവശ്യത്തില്‍ നിന്നും യു.എ.ഇ പിന്മാറി

Written By Muhimmath News on Saturday, 15 July 2017 | 11:32

ദുബായ്: ഗള്‍ഫ് മേഖലയിലെ നയ തന്ത്ര പ്രതിസന്ധി ഒത്തു തീര്‍പ്പാവുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടണമെന്ന ആവശ്യത്തില്‍ നിന്നും ഖത്തറിനെതിരെ ഭാഗിക ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ പിന്മാറുന്നു.

പ്രമുഖ ബ്രിട്ടീഷ് പത്രം ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ യു.എ.ഇ മന്ത്രി നൂരി അല്‍ കഅബി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അല്‍ ജസീറ ചാനല്‍ പൂര്‍ണമായും അടച്ചു പൂട്ടേണ്ടതില്ല. എഡിറ്റോറിയല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്നാല്‍ മതി എന്നതാണ് യു.എ.ഇ നിലപാട്, കഅബി പറഞ്ഞു. പക്ഷെ പരിഷ്‌കാരം എന്ന നിബന്ധന ഖത്തര്‍ പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. സൗദി അറേബ്യയും ഈ നിലപാട് സ്വീകരിക്കുമെന്ന് ടൈംസ് പറയുന്നു.

ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കാന്‍ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ മുന്നോട്ട് വെച്ച 13 നിബന്ധനകളില്‍ പ്രധാനപ്പെട്ടതായിരുന്നു അല്‍ ജസീറ അറബിക്, ഇംഗ്ലീഷ് ചാനലുകള്‍ പൂര്‍ണമായും അടച്ചു പൂട്ടണമെന്ന്. എന്നാല്‍ ഈ ആവശ്യമടക്കം ഒന്നും നിരുപാധികം പാലിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു ഖത്തര്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved