Latest News :
Home » , , » മക്കാ നഗരം ലക്ഷ്യമിട്ട മിസൈല്‍ തടഞ്ഞതായി സൗദി

മക്കാ നഗരം ലക്ഷ്യമിട്ട മിസൈല്‍ തടഞ്ഞതായി സൗദി

Written By Muhimmath News on Saturday, 29 July 2017 | 10:39

റിയാദ്: മക്കാ നഗരം ലക്ഷ്യമാക്കി യമന്‍ വിമതര്‍ അയച്ച മിസൈല്‍ വെടിവച്ചിട്ടതായി സൗദി നേതൃത്വത്തിലുള്ള അറബ് സൈനികസഖ്യം. നഗരത്തിന് 69 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് വച്ചാണ് മിസൈല്‍ തടഞ്ഞതെന്നും സൈനിക സഖ്യത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അടുത്തമാസം ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണു യമനിലെ ഹൂഥി വിമതര്‍ ശ്രമിച്ചതെന്നും സൗദി ആരോപിച്ചു. 

യമനില്‍ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ച് സൗദി സഖ്യം സൈനികനീക്കം തുടരുകയാണ്. വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ ലക്ഷ്യംവച്ചുള്ള സൗദി സഖ്യത്തിന്റെ വ്യോമാക്രമണങ്ങളെത്തുടര്‍ന്ന് ഹൂഥികള്‍ ഹ്രസ്വദൂര റോക്കറ്റ് ലോഞ്ചറുകള്‍ പ്രയോഗിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സൗദിയുടെ തെക്കന്‍ അതിര്‍ത്തിപ്രദേശങ്ങളെ ലക്ഷ്യമിട്ട് റോക്കറ്റ് ലോഞ്ചറുകള്‍ പ്രയോഗിച്ചെന്നായിരുന്നു റിപോര്‍ട്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved