Latest News :
Home » , , , » ഹാദിയ കേസ് വ്യാഴാഴ്ച പരിഗണിക്കും

ഹാദിയ കേസ് വ്യാഴാഴ്ച പരിഗണിക്കും

Written By Muhimmath News on Monday, 17 July 2017 | 11:53

ന്യൂഡല്‍ഹി: വീട്ടു തടങ്കലിലുള്ള ഭാര്യ ഹാദിയയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ശഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ശെഫിന്‍ കഴിഞ്ഞയാഴ്ച ഹരജി സമര്‍പ്പിച്ചത്.

സ്വന്തം ഇഷ്ടപ്രകാരം മതം മാറി മുസ്‌ലിമായ അഖില എന്ന ഹാദിയയെ പിതാവിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്ത കേരള ഹൈക്കോടതി വിധി ചോദ്യംചെയ്താണ് ഭര്‍ത്താവ് ശെഫിന്‍ സുപ്രീം കോടതിയിലെത്തിയത്. ഹാദിയക്ക് വീട്ടിന് അകത്തും പുറത്തും ശക്തമായ പോലിസ് കാവലുണ്ട്. പുറത്തു നിന്നുള്ള ആരെയും ഹാദിയയെ കാണാന്‍ അനുവദിക്കുന്നില്ല. രജിസ്‌ട്രേഡ് ആയി അയച്ച കത്തു പോലും കൈമാറാതെ കഴിഞ്ഞ ദിവസം മടക്കിയത് വലിയ വിവാദമായിട്ടുണ്ട്.

ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെതിരേ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സുപ്രിം കോടതിയില്‍ നിന്ന് തനിക്കും ഹാദിയക്കും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശെഫിന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved