Latest News :
Home » , » ഒരുക്കങ്ങളായി; പാറപ്പള്ളിയില്‍ ഹജ്ജ് ക്ലാസ്സ് നാലിന്

ഒരുക്കങ്ങളായി; പാറപ്പള്ളിയില്‍ ഹജ്ജ് ക്ലാസ്സ് നാലിന്

Written By Muhimmath News on Sunday, 2 July 2017 | 13:40



കാഞ്ഞങ്ങാട്: ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്കും പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുമായി പാറപ്പള്ളി ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഹജ്ജ് കര്‍മ്മത്തിനൊരു മാര്‍ഗ്ഗരേഖ' ഹജ്ജ് പഠനക്ലാസ്സ് നാലിന് നടക്കും.

രാവിലെ 9 മണി മുതല്‍ യതീംഖാനയില്‍ ഡിജിറ്റല്‍ സൗകര്യത്തോട് കൂടി സംഘടിപ്പിക്കുന്ന ക്ലാസ്സിന് വര്‍ഷങ്ങളായി ഹജ്ജ് അനുഭവങ്ങള്‍ അടുത്തറിഞ്ഞ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുല്‍കരീം സഖാഫി ഇടുക്കി നേതൃത്വം നല്‍കും. ഗവണ്‍മെന്റ് വഴിയും സ്വകാര്യ ഗ്രൂപ്പ് വഴിയും ഹജ്ജിന് പോകുന്നവര്‍ക്കും പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും മാര്‍ഗ്ഗ രേഖാ ക്ലാസ്സില്‍ സംബന്ധിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

ഇതുസംബന്ധമായി ചേര്‍ന്ന യോഗം സ്ഥാപന ചെയര്‍മാന്‍ സി.എച്ച്.അഹമ്മദ് അശ്‌റഫ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ എം.ഹസൈനാര്‍ഹാജി പറക്കളായി ഉദ്ഘാടനം ചെയ്തു. മൂസ്സ പടന്നക്കാട്, ശറഫുദ്ധീന്‍, സുബൈര്‍, ബശീര്‍ മങ്കയം പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved