Latest News :
Home » , » ഹജ്ജ് കുത്തിവെപ്പ് ജൂലൈ 13 മുതല്‍

ഹജ്ജ് കുത്തിവെപ്പ് ജൂലൈ 13 മുതല്‍

Written By Muhimmath News on Friday, 7 July 2017 | 12:40

നീലേശ്വരം: ഈ വര്‍ഷം കേരളാ സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് കാസറഗോഡ് ജില്ലയില്‍ നിന്നും പോകുന്ന തീര്‍ഥാടകര്‍ക്കുള്ള മെനഞ്ചെറ്റിസ് കുത്തിവെപ്പും പോളിയോ തുള്ളിമരുന്ന് നല്‍കലും ജൂലൈ 13 മുതല്‍  ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കും.

 ഉദുമ, കാസറഗോഡ്, ചെര്‍ക്കള, കുമ്പള ഭാഗങ്ങളിലുള്ളവര്‍ക്ക് വേണ്ടി ജൂലൈ 13ന് വ്യാഴാഴ്ച കാസറഗോഡ് ജനറല്‍ ആശുപത്രിയിലും മഞ്ചേശ്വരം മണ്ഡലത്തിലുള്ളവര്‍ക്ക് വേണ്ടി 14 ന് വെള്ളിയാഴ്ച മംഗല്‍പ്പാടി കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെച്ചും തൃക്കരിപ്പൂര്‍ മണ്ഡലത്തിലുള്ളവര്‍ക്കായി 15 ന് ശനിയാഴ്ച തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ  വരെയുള്ള തീര്‍ഥാടകര്‍ക്കായി 18 ന് ചൊവ്വാഴ്ച ജില്ലാ ആശുപത്രിയിലുമാണ് കുത്തിവെപ്പ് നടക്കുക. 

ഹാജിമാര്‍ അതാത് ദിവസങ്ങളില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ രാവിലെ 8 മണിക്ക് എത്തിച്ചേരണം. ഒരു കവറിലെ ഹാജിമാര്‍ ഒരുമിച്ചാണ് ഹാജരാവേണ്ടത്. 

ഹാജിമാരുടെ കവര്‍ നമ്പരും മെഡിക്കല്‍ ചികിത്സാ റിപ്പോര്‍ട്ടും കൊണ്ടുവരണം. വിശദവിവരങ്ങള്‍ അതാത് മേഖലകളിലെ സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ഹജ്ജ് ട്രയിനര്‍മാര്‍ അറിയിക്കുന്നതാണ്.  

തീര്‍ഥാടകര്‍ക്കുള്ള മൂന്നാം ഘട്ട പരിശീലന ക്ലാസ്സ് ജൂലൈ അവസാന വാരത്തില്‍ വാരത്തില്‍ നടക്കുമെന്നും ഹജ്ജ് ജില്ലാ ട്രയിനര്‍ എന്‍.പി.സൈനുദ്ദീന്‍ അറിയിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved