Latest News :
Home » , , » ഹജ്ജ് യാത്രയയപ്പും ദുആ സംഗമവും വെള്ളിയാഴ്ച മുഹിമ്മാത്തില്‍

ഹജ്ജ് യാത്രയയപ്പും ദുആ സംഗമവും വെള്ളിയാഴ്ച മുഹിമ്മാത്തില്‍

Written By Muhimmath News on Thursday, 27 July 2017 | 18:19

മുഹിമ്മാത്ത് നഗര്‍: ഈ വര്‍ഷം വിശുദ്ധ ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കുള്ള യാത്രയയപ്പും പ്രത്യേക പ്രാര്‍ത്ഥനാ സംഗമവും 28-07-17ന് വെള്ളിയാഴ്ച വൈകിട്ട് 4മണിക്ക് പുത്തിഗെ മുഹിമ്മാത്ത് മസ്ജിദില്‍ നടക്കും.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിമുല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി തങ്ങള്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ബശീര്‍ പുളിക്കൂര്‍, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ പ്രസംഗിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved