ഹജ്ജിന്റെ പ്രതീതിയില്‍ പാറപ്പള്ളിയില്‍ ഹജ്ജ് ക്ലാസ് സമാപിച്ചു
കാഞ്ഞങ്ങാട്: ഈ മാസം വിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് വേണ്ടി പാറപ്പള്ളി ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ സംഘടിപ്പിച്ച ഹജ്ജ് ക്ലാസിന് പ്രൗഢ സമാപനം.
ഡിജിറ്റല്‍ സൗകര്യത്തോട് കൂടി സംഘടിപ്പിച്ച ക്ലാസിന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുല്‍ കരീം സഖാഫി ഇടുക്കി നേതൃത്വം നല്കി. എം.ഹസൈനാര്‍ ഹാജി പറക്കളായി ഉദ്ഘാടനം ചെയ്തു. സ്ഥാപന ചെയര്മാന് സി.എച്ച്.അഹമ്മദ് അശ്റഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ അബ്ദുല്ല ഹാജി, സി.എ.ഹമീദ് മൗലവി കൊളവയല്‍, ബശീര്‍, അബ്ദുള്‍ കരീം സഖാഫി വാണിയമ്പലം, കെ.എ.അബൂബക്കര്‍ മൗലവി പഴയകടപ്പുറം, മൂസ്സ പടന്നക്കാട്, ഇ.കെ.എ.റഹ്മാന് ഫലാഹ് നഗര്‍, അബ്ദുള്റഹമാന് ലതീഫി പാറപ്പള്ളി, അബ്ദുറഹ്മാന് സഅദി പുഞ്ചാവി, കുമ്പള മുഹമ്മദ്കുഞ്ഞി, ബശീര്‍ മങ്കയം തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment