Latest News :
Home » , » വൈദ്യുതി തൂണില്‍ കയറിയ പുലി ഷോക്കേറ്റ് ചത്തു

വൈദ്യുതി തൂണില്‍ കയറിയ പുലി ഷോക്കേറ്റ് ചത്തു

Written By Muhimmath News on Tuesday, 4 July 2017 | 11:08

ഹൈദരാബാദ്: വൈദ്യുതി തൂണില്‍ കയറിയ പുലി ഷേക്കേറ്റ് ചത്തു. നിസാമാബാദിലെ ഒരു കൃഷിയിടത്തിനു സമീപമാണ് വൈദ്യുതി തൂണിലെ കമ്പിയില്‍ ഷോക്കേറ്റ് ചത്തുകിടക്കുന്ന പുലിയുടെ ജഡം കണ്ടെത്തിയത്. 

പുലിക്ക് ഏകദേശം 4 വയസ്സുവരും. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മനുഷ്യവാസമില്ലാത്ത സ്ഥലത്ത് പുലി എങ്ങിനെ എത്തി എന്നത് വ്യക്തമല്ല. സാധാരണയായി പരിസരം നിരീക്ഷിക്കാനോ മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനോ ആണ് പുലി ഉയരമുള്ള സ്ഥലത്ത് കയറുക പതിവെന്ന് മൃഗസംരക്ഷ ഉദ്യോഗസ്ഥര്‍  പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved