Latest News :
Home » , , » സംഘ്പരിവാര്‍ കാടത്തത്തിനെതിരെ മതേതര ശക്തികള്‍ഒന്നിക്കണം: ഐ.സി.എഫ്. കുവൈത്ത്

സംഘ്പരിവാര്‍ കാടത്തത്തിനെതിരെ മതേതര ശക്തികള്‍ഒന്നിക്കണം: ഐ.സി.എഫ്. കുവൈത്ത്

Written By Muhimmath News on Sunday, 2 July 2017 | 13:57

കുവൈത്ത്: മൃഗങ്ങളുടെ പേരില്‍ മനുഷ്യനെ കൊല്ലുന്ന അതിഭീകരമായ ഗോരാഷ്ട്രീയം, യഥാര്‍ത്ഥത്തില്‍ കൊല്ലുന്നത് നാട്ടിലെ ജനാധിപത്യത്തേയും മതേതരത്വത്തേയും പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തേയുമാണെന്ന് ഐ.സി.എഫ് കുവൈത്ത് പ്രസ്ഥാവിച്ചു.

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും ആപത്ക്കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത്ര ഭീഭത്സമായ രാഷ്ട്രീയചുറ്റുപാടിലൂടെ നാട് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും ഉലകംചുറ്റി സായൂജ്യംകണ്ടെത്തുന്ന പ്രധാനമന്ത്രി കുറ്റവാളികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്.

ഈയൊരു രാഷ്ട്രീയ ചുറ്റുപാടില്‍ മുഖ്യപ്രതിപക്ഷ കക്ഷികളടക്കം രാഷ്ട്രീയപാര്‍ട്ടികളും ജനാധിപത്യസാംസ്‌കാരിക സംഘടനകളും മൗനം വെടിഞ്ഞ് ഈ കാടത്തത്തിനെതിരെ ക്രിയാത്മകമായി ശബ്ദിക്കണമെന്നും ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കാബിനറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് അബ്ദുല്‍ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. അഹ്മദ് കെ. മാണിയൂര്‍, അലവി സഖാഫി തെഞ്ചേരി, അഹ്മദ് സഖാഫി കാവനൂര്‍, ശുകൂര്‍ മൗലവി കൈപ്പുറം, അബ്ദുല്ല വടകര, അബൂ മുഹമ്മദ്, സ്വാലിഹ് കിഴക്കേതില്‍, ഹബീബ് ഹാജിരാങ്ങാട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved