Home »
National
,
News
,
World
» കുല്ഭൂഷണ് ജാദവിന് നയതന്ത്രബന്ധം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന് വീണ്ടും തള്ളി
കുല്ഭൂഷണ് ജാദവിന് നയതന്ത്രബന്ധം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന് വീണ്ടും തള്ളി
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന് വീണ്ടും നിരസിച്ചു. ശനിയാഴ്ചയാണ് കുല്ഭൂഷണ് ജാദവ്, ഹമീദ് നെഹല്‍ അന്‍സാരി എന്നിവര്‍ക്ക് നയന്ത്രസഹായം അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടത്.
ജാദവിനെ സാധാരണ തടവുകാരനായി പരിഗണിച്ചുകൊണ്ടുള്ള ഇന്ത്യയുടെ അപേക്ഷ യുക്തിക്ക് നിരക്കുന്നതല്ലെന്ന് പാക്കിസ്ഥാന് പ്രതികരിച്ചു. മുമ്പ് പതിനേഴ് തവണയും ഇന്ത്യയുടെ അപേക്ഷ പാക്കിസ്ഥാന് തള്ളിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രപരമായ കാര്യങ്ങളിലുണ്ടാക്കിയ കരാറുകള്‍ പാക്കിസ്ഥാന് കൃത്യമായി പാലിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ജയിലുകളിലുള്ള പാക് തടവുകാരെ വിട്ടയക്കുന്നതില്‍ ഇന്ത്യ കാല താമസം വരുത്തുകയാണെന്നും പാക് വിദേശകാര്യ വക്താവ് ആരോപിച്ചു.
Post a Comment