Latest News :
Home » » പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു

Written By Muhimmath News on Saturday, 15 July 2017 | 19:56



ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് മുഹമ്മദ് നസീര്‍ (35) ആണ് മരിച്ചത്. ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ പൂഞ്ച് സ്വദേശിയാണ് നസീര്‍. കശ്മീരിലെ രജൗറി ജില്ലയില്‍പ്പെട്ട മഞ്ചാങ്കോട്ട് പ്രദേശത്തെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. നിയന്ത്രണ രേഖയിലെ നിരവധി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി പാക് സൈനികര്‍ ശനിയാഴ്ച വെടിവെപ്പ് നടത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്. കേണല്‍ മനീഷ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ 1.40 മുതലായിരുന്നു പ്രകോപനം കൂടാതെയുള്ള വെടിവെപ്പും ഷെല്ലാക്രമണവും.

ജൂലായ് 12 ന് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൗത്ത് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെയായിരുന്നു അന്നത്തെ ആക്രമണം. കശ്മീരില്‍ ഇന്നും മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. തൊട്ടുപിന്നാലെയും പാക് സൈനികര്‍ സമാനമായ ആക്രമണം നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved