Latest News :
Home » , , » രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു

Written By Muhimmath News on Monday, 17 July 2017 | 12:09

ന്യൂഡല്‍ഹി: പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദും സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് മത്സരം.വിജയിയെ 20ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കും. 

25ന് പുതിയ രാഷ്ട്രപതിക്ക് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. നോമിനേറ്റഡ് അംഗങ്ങള്‍ ഒഴികെ ലോക്‌സഭയിലെയും രാജ്യസഭയിലെയും എം.പിമാരും വിവിധ സംസ്ഥാന നിയമസഭകളിലെ എം.എല്‍.എമാരും അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്. 776 എം.പിമാര്‍ക്കും 4120 എം.എല്‍.എമാര്‍ക്കുമാണ് വോട്ടവകാശം.

പാര്‍ലമെന്റിലെ 62ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ് . പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ആറാം നമ്പര്‍ ടേബിളില്‍ വോട്ട് ചെയ്യും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved