Latest News :
Home » » മുഖ്യമന്ത്രി എടുത്ത നടപടി ശരിയാണെന്ന് കാലം തെളിയിച്ചു, സെന്‍കുമാറിനെതിരെ കേസെടുക്കണം- ഐ.എന്‍.എല്‍

മുഖ്യമന്ത്രി എടുത്ത നടപടി ശരിയാണെന്ന് കാലം തെളിയിച്ചു, സെന്‍കുമാറിനെതിരെ കേസെടുക്കണം- ഐ.എന്‍.എല്‍

Written By Muhimmath News on Tuesday, 11 July 2017 | 10:29
























കാസര്‍കോട്:  മുന്‍ ഡി. ജി .പി. സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത ധീര നിലപാട് ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്ന് ഐ .എന്‍ .എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്താവനയില്‍ പാഞ്ഞു. 

പോലീസന്വഷണങ്ങളുടെ വെളിച്ചത്തില്‍ ഹൈകോടതി ലൗ ജിഹാദ് ആരോപണം തള്ളിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ നിയമ, നീതി സംവിധാനങ്ങളെയാണ് മുന്‍ പോലീസ് മേധാവി വെല്ലുവിളിച്ചത്. സെന്‍കുമാറിനെ പോലുള്ള ഉദ്യോഗസ്ഥന്‍മാരെ പോല്‍സാഹിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ മതനിരപേക്ഷ ചേരിയില്‍ നില്‍കാന്‍ തയ്യാറാക്കണം. 

സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി സമുദായ ധ്രുവീകരണം ഉണ്ടാക്കുകയും രാജ്യത്തിന്റെ ഐക്യത്തിന് കളങ്കം വരുത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയ സെന്‍കുമാറിനെതിരെ കേസ്സടുത്ത് വര്‍ഗീയ ഫാസിസ്റ്റ്, ഭീകര ശക്തികളുടെ കൈകളിലെ പാവകളായി നടക്കുന്ന ഇത്തരം ആളുകള്‍ക്കെതിരെ ശിക്ഷ നടപടി ഉറപ്പ് വരുത്തണമെന്നും രാജ്യത്ത്  ഉയര്‍ന്ന് വരുന്ന വര്‍ഗീയ ധ്രുവീകരണത്തിന് മതനിരപേക്ഷ ചേരി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അസീസ് കടപ്പുറം ആവശ്യപ്പെട്ടു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved