Latest News :
Home » , , , » ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐക്ക്; കേസ് അട്ടിമറിക്കാന്‍ കെ. സുധാകരന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐക്ക്; കേസ് അട്ടിമറിക്കാന്‍ കെ. സുധാകരന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

Written By Muhimmath News on Wednesday, 5 July 2017 | 11:31

തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക്. സംസ്ഥാനസര്‍ക്കാരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഉത്തരവിട്ടത്.

അതിനിടെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തി. പണം വാങ്ങി കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. വ്യാജ ആത്മഹത്യക്കുറിപ്പ് തയ്യാറാക്കിയതില്‍ കെ സുധാകരന് പങ്കുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ ആരോപിച്ചു. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥിയായ ഷമീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്ന കൃഷ്ണദാസിനെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ സുധാകരന്‍ പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെയും സഹോദരനും പരാതിക്കാരനായ വിദ്യാര്‍ത്ഥിയും സുധാകരന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

അതിനിടെ കേസില്‍ സുധാകരന്റെ ഇടപെടലിനെക്കുറിച്ച് കെ.പി.സി.സി ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved