Latest News :
Home » , » പത്രപ്രവര്‍ത്തകനെ 'ജയ് ശ്രീരാം' പറയിപ്പിച്ച സംഭവം: അപലപിച്ച് നിതീഷ്‌കുമാര്‍

പത്രപ്രവര്‍ത്തകനെ 'ജയ് ശ്രീരാം' പറയിപ്പിച്ച സംഭവം: അപലപിച്ച് നിതീഷ്‌കുമാര്‍

Written By Muhimmath News on Monday, 3 July 2017 | 18:49



പറ്റ്‌ന: ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം പത്രപ്രവര്‍ത്തനെ ഭീഷണിപ്പെടുത്തി 'ജയ് ശ്രീരാം' എന്ന് പറയിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍.ഡി.ടി.വിയില്‍ മാധ്യമ പ്രവര്‍ത്തകനായ അസഹറുദ്ദീന്‍ മുന്ന ഭാരതിയെയും കുടുംബത്തെയുമാണ് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകനു നേരിടേണ്ട വന്ന ദുരവസ്ഥയെ അപലപിക്കുന്നു. അസഹിഷ്ണുതയുളവാക്കുന്ന ഇത്തരം സംഭവങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

ജൂണ്‍ 28ന് ആണ് സംഭവം. ബിഹാറിലെ വൈശാലി ജില്ലയിലെ കരണ്‍ജി ഗ്രാമത്തില്‍ കുടംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് അദ്ദേഹത്തിന് ദുരനുഭവമുണ്ടായത്. മുസാഫാര്‍പുര്‍ ദേശീയ പാതയില്‍ കാര്‍ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം. ദേശീയപാതയിലെ ടോള്‍ ബുത്തിന് സമീപം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ട്രക്ക് പാര്‍ക്ക് ചെയ്തിരിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുകയും കാര്‍ വളഞ്ഞ് ജയ് ശ്രീരാം പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. സംഭവം അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved