Latest News :
Home » » അച്ഛാദിന് പകരം ആത്മഹത്യകളാണ് മോഡി സര്‍ക്കാര്‍ നല്‍കുന്നത്: കെ കെ രാജേഷ് എം പി

അച്ഛാദിന് പകരം ആത്മഹത്യകളാണ് മോഡി സര്‍ക്കാര്‍ നല്‍കുന്നത്: കെ കെ രാജേഷ് എം പി

Written By Muhimmath News on Sunday, 9 July 2017 | 12:36



തൃക്കരിപ്പൂര്‍: അഛാദിന്‍ വരുമെന്ന് പറഞ്ഞിട്ട് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആത്മഹത്യകളാണ് നല്‍കി കൊണ്ടിരിക്കുന്നതെന്ന് കെകെ രാഗേഷ് എംപി പറഞ്ഞു.

ഇളമ്പച്ചിയില്‍ നടക്കുന്ന എസ്എഫ്‌ഐ ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലും, തമിഴ് നാട്ടിലും , ഉത്തര്‍പ്രദേശിലുമെല്ലാം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. കോണ്‍ഗ്രസ്സ് നടപ്പിലാക്കിയ ജന വിരുദ്ധ നയങ്ങളാണ് അവരെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ ചവറ്റുകൊട്ടയില്‍ ഇട്ടത്. കോണ്‍ഗ്രസ്സ് നടപ്പിലാക്കിയ നയങ്ങളില്‍ അണുകിട വ്യതിചലിക്കാതെയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട് കെ വിനോദ് അധ്യക്ഷനായി. കദീജത്ത് സുഹൈല, കെ മഹേഷ്, പി സനല്‍, ശ്രീജിത്ത് രവീന്ദ്രന്‍, ഹബീബ് റഹ്മാന്‍, എംവി രതീഷ്, വിപി അമ്പിളി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എംപി കരുണാകരന്‍ സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി ജാതി മതം വര്‍ഗ്ഗീയത എന്ന വിഷയത്തില്‍ കെടി കുഞ്ഞിക്കണ്ണനും, ഭരണകൂടവും മാധ്യമങ്ങളുടെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ നാരായണന്‍ കാവുമ്പായിയും ക്ലാസ്സെടുത്തു. വൈകിട്ട് സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടും അരങ്ങേറി. ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍, അവകാശങ്ങള്‍ ,നിയമസാധ്യതകള്‍ എന്ന വിഷയത്തില്‍ അഡ്വ.എന്‍കെ മനോജ് കുമാറും, ആഗോളീകരണ കാലത്തെ ക്യാമ്പസ് പ്രതിരോധ ചിന്തകള്‍ എന്ന വിഷയത്തില്‍ ഡോ. പിജെ വിന്‍സന്റും, എസ്എഫ് ഐ പരിപാടിയും ഭരണഘടനയും എന്ന വിഷയത്തില്‍ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസ്സും ക്ലാസ്സെടുക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved