Latest News :
Home » , » കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനമായി

കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനമായി

Written By Muhimmath News on Monday, 10 July 2017 | 11:24

















ദമ്മാം: ജനജീവിതത്തെ ഭീതീതമാക്കുന്ന ഫാസിസത്തിനും ചൂഷണത്തിനുമെതിരെ തൂലികയെ സമരായുധമാക്കണമെന്ന പ്രഖ്യാപനത്തോടെ രിസാല സ്റ്റഡി സര്‍ക്കിളിനു കീഴില്‍ 'കലാലയം സാംസ്‌കാരിക വേദി', ജി.സി.സി തലത്തില്‍ നിലവില്‍ വന്നു. 

വ്യത്യസ്ത കേന്ദ്രങ്ങളില്‍ പ്രമുഖ സാംസ്‌കാരിക നായകരാണ് പ്രഖ്യാപനം നടത്തിയത്. ആര്‍ എസ് സി ദമ്മാം സെന്‍ട്രല്‍ അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ഖലം' സാംസ്‌കാരിക സംഗമത്തില്‍ മാപ്പിള കലാ അക്കാഡമി സൗദി ചാപ്റ്റര്‍ ജന:സെക്രട്ടറി മാലിക് മഖ്ബൂല്‍ കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപിച്ചു. 













സമകാലിക ഇന്ത്യ ഇന്നനുഭവിക്കുന്ന ഫാസിസ്റ്റ്‌വര്‍ഗീയ ഭീഷണികളെ നേരിടാന്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുഹ്ഫതുല്‍ മുജാഹിദീനും, മോയിന്‍കുട്ടി വൈദ്യരെ പോലുള്ളവരുടെ കാവ്യശില്‍പങ്ങളെയും പരാമര്‍ശിക്കാതെ കേരളിയ സാംസ്‌കാരിക ചരിത്രം പൂര്‍ണ്ണമാവില്ല. പൂര്‍വിക മഹത്തുക്കളുടെ വിപ്ലവാത്മകമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കാലുറച്ച് നിന്ന് കൊണ്ടാവണം, നാളെയുടെ കൊടിയടയാളമാവേണ്ട ഇന്നത്തെ യുവത്വം സാംസ്‌കാരിക പ്രവര്‍ത്തനം ആരംഭിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 

ഐ സി എഫ് ദമ്മാം സെന്‍ട്രല്‍ ഓര്‍ഗനൈസിഗ് സെക്രട്ടറി അബ്ദുല്ല വിളയില്‍ ഉദ്ഘാടനം ചെയ്തു. നൂറുദ്ധീന്‍ സഖാഫി പദ്ധതി വിശദീകരിച്ചു. സാജിദ് ആറാട്ട്പുഴ, ഉബൈദ് സഖാഫി, മാധവ് കെ.വാസുദേവ്, അന്‍സാര്‍ ആദിക്കാട്, അന്‍വര്‍ കളറോഡ് അഭിവാദ്യമര്‍പ്പിച്ചു. 

ആര്‍ എസ് സി, ജി.സി.സി തലത്തില്‍ നടത്തിയ ബുക് ടെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനം ആര്‍ എസ് സി മിഡില്‍ ഈസ്റ്റ് െ്രെടനിംഗ് കണ്‍വീനര്‍ അബ്ദുല്‍ ബാരി നദ് വി നിര്‍വ്വഹിച്ചു. ശഫീഖ് ജൗഹരി, നാസര്‍ മസ്താതാന്‍മുക്ക്, അഹമദ് തോട്ടട, സലിം ഓലപ്പീടിക, ഹസന്‍ സഖാഫി ചിയ്യൂര്‍, ലത്തീഫ് പള്ളത്തടുക്ക  അഹമദ് പൂച്ചക്കാട്, ഹംസ എളാട്, മൊയ്തു മുസ്ലിയാര്‍ കെ.എം കെ മഴൂര്‍ സംബന്ധിച്ചു. ഹസന്‍ സഖാഫി മുക്കം ഖിറാഅത്ത് നടത്തി. ബശീര്‍ ബുഖാരി ആമുഖവും റഊഫ് പാലേരി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved