Latest News :
Home » , , » ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ജില്ലാ ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പ് ബുധനാഴ്ച കല്ലക്കട്ട മജ്മഅ് ക്യാമ്പസില്‍

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ജില്ലാ ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പ് ബുധനാഴ്ച കല്ലക്കട്ട മജ്മഅ് ക്യാമ്പസില്‍

Written By Muhimmath News on Tuesday, 11 July 2017 | 10:13

വിദ്യാനഗര്‍: ഈ വര്‍ഷത്തെ ജില്ലാതല ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പ് ബുധനാഴ്ച കല്ലക്കട്ട മജ്മഅ് ക്യാമ്പസില്‍ നടക്കും. രാവിലെ 9.30മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന ക്യാമ്പില്‍ സര്‍ക്കാര്‍ മുഖേനയും സ്വകാര്യ ഏജന്‍സികള്‍ മുഖേനയും ജില്ലയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന ആയിരത്തിലേറെ പേര്‍ സംബന്ധിക്കും. ഹജ്ജ് പരിശീലന രംഗത്ത് നിരവധി വര്‍ഷത്തെ പാരമ്പര്യമുള്ള പ്രമുഖ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയാണ്  ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ഥന നടത്തും. ജനപ്രതിനിധികളും പണ്ഡിതരും ഹജ്ജ് െ്രെടനിമാരും വിവിധ സെഷനുകളില്‍ സംബന്ധിക്കും.

ത്വവാഫ്, സഅ്‌യ് തുടങ്ങിയ  ഹജ്ജിന്റെ വിവിധ കര്‍മങ്ങള്‍ പ്രായോഗികമായി പരിശീലിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തും. കഅ്ബയുടെ രൂപവും മറ്റു പശ്ചാത്തല ദൃശ്യങ്ങളും ഒരുക്കി ഹജ്ജിന്റെ കര്‍മങ്ങള്‍ പ്രായോഗികമായി മനസ്സിലാക്കുന്നഅവസരമൊരുക്കും.
ഹജ്ജിന് സെലക്ഷന്‍ കിട്ടിയവരും വിവിധ ഏജന്‍സികളില്‍ ഹജ്ജിന് അപേക്ഷിച്ചവരും ക്യാമ്പ് പ്രയോജനപ്പെടുത്തണം. 
വര്‍ഷംതോറും കല്ലക്കട്ട മജ്മഇല്‍ നടക്കുന്ന ഹജ്ജ് ക്യാമ്പ് ജില്ലയില്‍ തന്നെ ഏറ്റവും വിപുലമായ ഹജ്ജ് പരിശീലനവേദിയാണ്. 

പത്രസമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ ഹാജി, സുലൈമാന്‍ കരിവെള്ളൂര്‍, ഹുസൈന്‍ മുട്ടത്തൊടി, സലീം കോപ്പ, അബ്ദുല്‍ അലീം മദനി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved