Latest News :
Home » » രോഗിയെയും കൊണ്ട് പോകുകയായിരുന്ന കാര്‍ അടിച്ചുതകര്‍ത്തു; 12 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

രോഗിയെയും കൊണ്ട് പോകുകയായിരുന്ന കാര്‍ അടിച്ചുതകര്‍ത്തു; 12 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Written By Muhimmath News on Monday, 31 July 2017 | 11:13

കാഞ്ഞങ്ങാട്: ഹര്‍ത്താല്‍ ദിനത്തില്‍ രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി അടിച്ച് തകര്‍ത്തുവെന്ന പരാതിയില്‍ 12 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുല്ലൂര്‍ കൊടവലത്തെ രാജഹരിയുടെ പരാതിയില്‍ സുജിത്ത് ബാബു, രവി, രതീഷ്, വിഷ്ണു, സുരേഷ്, രതീഷ്, സനല്‍ തുടങ്ങി 12 പേര്‍ക്കെതിരെയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്.

ഞായറാഴ്ച ഉച്ചയോടെ പുല്ലൂര്‍ പൊള്ളക്കടയിലാണ് സംഭവം. രോഗിയെയും കൊണ്ട് രാജഹരി ഓടിച്ച് പോകുകയായിരുന്ന കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ പിന്‍വശത്തെ ഗ്ലാസുകള്‍ സംഘം അടിച്ച് തകര്‍ത്തു. വിവരമറിഞ്ഞ് പോലീസെത്തിയാണ് ഹര്‍ത്താല്‍ അനുകൂലികളെ പിന്തിരിപ്പിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved