Latest News :
Home » » കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Written By Muhimmath News on Saturday, 1 July 2017 | 10:05

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ ഒരുങ്ങുന്നു. ഇതിന്റെപ്രാരംഭ നീക്കങ്ങള്‍ റെയില്‍വെ അധികൃതര്‍ തുടങ്ങി. വടക്കന്‍ കേരളത്തില്‍ റെയില്‍വെയ്ക്ക് മികച്ച വരുമാനം ലഭിക്കുന്ന സ്‌റ്റേഷന്‍ എന്ന നിലയ്ക്കാണ് കാഞ്ഞങ്ങാടിന് അന്താരാഷ്ട്രപദവി നല്‍കാന്‍ റെയില്‍വെയെ പ്രേരിപ്പിച്ചത്. 

ഇപ്പോള്‍ മലബാറില്‍ കോഴിക്കോടിന് മാത്രമാണ് അന്താരാഷ്ട്ര പദവി ഉള്ളത്. പദവി ലഭിക്കുന്നതോടെ കാഞ്ഞങ്ങാടിന് വിപുലമായ സൗകര്യങ്ങളാണ് ലഭിക്കുക. ഇത് കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനെ വികസന രംഗത്ത് മുന്‍ പന്തിയില്‍ എത്തിക്കും. കാഞ്ഞങ്ങാട് നഗരസഭ അധികൃതര്‍ പി.കരുണാകരന്‍ എം.പി മുഖേന റെയില്‍വെയ്ക്ക് നല്‍കിയ നിവേദനത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്. 

പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ വിപുലപെടുത്താന്‍ റെയില്‍വെയുടെ സ്ഥലം നഗരസഭയ്ക്ക് വിട്ടുനല്‍കണമെന്ന ആവശ്യമാണ് നഗരസഭ പ്രധാനമായും ഉന്നയിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഷന്‍ വന്നാല്‍ പാര്‍ക്കിങ്ങ് സൗകര്യം വിപുലപെടുത്തല്‍ പദ്ധതിയില്‍ വരുന്നതിനാല്‍ നഗരസഭ ഉന്നയിച്ച കാര്യം റെയില്‍വെ തന്നെ നടപ്പിലാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved