Latest News :
Home » , , , , » കര്‍ണാടകയില്‍ നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 10 July 2017 | 12:44

മാനന്തവാടി: കര്‍ണാടകയില്‍ നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന 400 ഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ മാനന്തവാടിയില്‍ അറസ്റ്റില്‍. 

തൃക്കരിപ്പൂര്‍ പടന്നയിലെ പിലാക്കല്‍ മുഹമ്മദ് സുനൈദ് (27), തലശ്ശേരി ചമ്പാട് സ്വദേശി പുത്തന്‍ പുരയില്‍ ഷംസീര്‍ (21) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും എക്‌സൈസ് പിടിച്ചെടുത്തു. 
 തലപ്പുഴയിലും പരിസരത്തും കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന ഒരാളുടെ ആവശ്യക്കാരനെന്ന നിലയില്‍ എത്തിയാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved