Latest News :
Home » » എച്ച്.എ.എല്‍ ഫാക്ടറിയിലെ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

എച്ച്.എ.എല്‍ ഫാക്ടറിയിലെ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

Written By Muhimmath News on Saturday, 1 July 2017 | 11:29

കുമ്പള: എച്ച്.എ.എല്‍ തൊഴിലാളികളുടേതുള്‍പ്പെടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുമ്പള ബദ്‌രിയ നഗറിലെ ഷംസീറി(29)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. 

അനന്തപുരത്തിന് സമീപം എച്ച്.എ.എല്‍ ഫാക്ടറിയിലെ തൊഴിലാളികളുടെ രണ്ട് മൊബൈല്‍ ഫോണുകളും കുമ്പള പാലത്തിന്റെ കൈവരിയില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ മൊബൈല്‍ ഫോണും ഒരാഴ്ച മുമ്പ് മോഷണം പോയിരുന്നു. ഈ കേസിലാണ് അറസ്റ്റ്.സമഭാവത്തില്‍  കൂട്ടുപ്രതിയെ പോലീസ്  അന്വേഷിച്ച് വരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved