Latest News :
Home » » റാഗിംഗ്: വിദ്യാര്‍ത്ഥി ആശൂപത്രിയില്‍

റാഗിംഗ്: വിദ്യാര്‍ത്ഥി ആശൂപത്രിയില്‍

Written By Muhimmath News on Saturday, 8 July 2017 | 11:56

കാസര്‍കോട്: ഷര്‍ട്ടിന്റെ കൈമടക്കിയതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തു. തളങ്കര ദഖീറത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തളങ്കര ബാങ്കോട്ടെ അമീര്‍ ഹംസയുടെ മകനുമായ ടി.എ മൊയ്തു അന്‍ഫാസിനെ (16)യാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗിന് വിധേയനാക്കിയത്.

ഷര്‍ട്ടിന്റെ ഫുള്‍ കൈ മടക്കി വെച്ചതിന്റെ പേരിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അന്‍ഫാസ് പറഞ്ഞു.

 സ്‌കൂളില്‍ വെച്ച് സ്ഥിരമായി ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗിന് വിധേയമാക്കുന്നതായും വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ക്ലാസ് വിട്ട് പോകുമ്പോഴാണ് തന്നെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കണ്ണട തകര്‍ന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved