Latest News :
Home » » ഭാഷാ വിരുദ്ധ നീക്കങ്ങളെ ശക്തമായി നേരിടും -കെ.എ.ടി.എഫ്

ഭാഷാ വിരുദ്ധ നീക്കങ്ങളെ ശക്തമായി നേരിടും -കെ.എ.ടി.എഫ്

Written By Muhimmath News on Friday, 14 July 2017 | 10:35
























കാസര്‍കോട്: ഭാഷാ വിരുദ്ധ മനോഭാവം വെച്ച് പുലര്‍ത്തുന്ന ചില ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂള്‍ പരിശോധനയുടെ പേരില്‍ കാലഹരണപ്പെട്ട കരി നിയമങ്ങള്‍ പുന:സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത് മനസിന്റെ ഉള്ളില്‍ അടിഞ്ഞ് കൂടിയ അസഹിഷ്ണുതയാണ് വെളിവാക്കുന്നതെന്നും രാജാവിനേക്കാള്‍ കൂടുതല്‍ കാണിക്കുന്ന രാജ ഭക്തി അനര്‍ഹമായ സ്ഥാനലബ്ധിയുടെ ഉപകാരസ്മരണ യായിരിക്കാമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാസറഗോഡ് ജില്ലാ കൗണ്‍സില്‍ മീറ്റ് കുറ്റപ്പെടുത്തി.
   
 ഭാഷാദ്ധ്യാപകര്‍ നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ അതിനെ കെ.എ.ടി.എഫ് ശക്തമായി ചെറുക്കുമെന്നും കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറി പി.മൂസക്കുട്ടി പറഞ്ഞു.

ഭാഷാദ്ധ്യാപകരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജൂലയ് 27 വ്യാഴാഴ്ച ഡി.ഡി.ഇ. ഓഫീസ് ധര്‍ണ്ണ നടത്തുവാനും പഞ്ചായത്ത് തലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.

ജില്ലാ സെക്രട്ടറി മാഹി ചെര്‍ക്കളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നൗഫല്‍ ഹുദവി, ഇബ്രാഹിം, അലി അക്ബര്‍, അന്‍വര്‍ അബ്ദുള്ള, സവാദ്, സുലൈമാന്‍, നൗഷാദ്, ജബ്ബാര്‍ തുരുത്തി, സൈദലവി, മുഹമ്മദ്, എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് :
കെ.എ.ടി.എഫ്. കാസറഗോഡ് ജില്ലാ കൗണ്‍സില്‍ മീറ്റ് സംസ്ഥാന സെക്രട്ടറി പി.മൂസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved