Latest News :
Home » » ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; മുന്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍

ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; മുന്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍

Written By Muhimmath News on Saturday, 15 July 2017 | 18:02

ബദിയഡുക്ക: മദ്യ വില്‍പ്പന ചോദ്യം ചെയ്ത വിരോധത്തില്‍ ജീപ്പു ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മുന്‍ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കുംബഡാജെ, ഗോഡാഡയിലെ ശശിധര (46)നെയാണ് ബദിയഡുക്ക പൊലീസ് വധശ്രമക്കേസില്‍ അറസ്റ്റു ചെയ്തത്. ഈ മാസം എട്ടാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. ബെളിഞ്ചയിലെ ജീപ്പു ഡ്രൈവര്‍ സീതാരാമറൈ(34)യാണ് അക്രമിക്കപ്പെട്ടത്. ടൗണില്‍ മദ്യവില്‍പ്പന നടത്തുന്നതു ചോദ്യം ചെയ്ത വിരോധത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു സീതാരാമറൈ പരാതിപ്പെട്ടു. 17 വര്‍ഷം മുമ്പ് യുവാവിനെ കോഴിവാളുകൊണ്ട് കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ശശിധരന്‍. പ്രസ്തുത കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved