Latest News :
Home » , » പശു സംരക്ഷണത്തിന്റെ പേരില്‍ കൊല നടത്തുന്നത് ഹിന്ദുത്വത്തിന് എതിരെന്ന് ശിവസേന

പശു സംരക്ഷണത്തിന്റെ പേരില്‍ കൊല നടത്തുന്നത് ഹിന്ദുത്വത്തിന് എതിരെന്ന് ശിവസേന

Written By Muhimmath News on Tuesday, 4 July 2017 | 18:58



മുംബൈ: പശു സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഹിന്ദുത്വത്തിന് എതിരാണെന്ന് ശിവസേന. കഴിഞ്ഞ ദിവസം വരെ പശുക്കളെ സംരക്ഷിച്ചിരുന്നവരാണ് ഹിന്ദുക്കള്‍. എന്നാല്‍ ഇന്ന് പലരും കൊലപാതകികളായി മാറിയിരിക്കുന്നു. പശുവിന്റെ പേരില്‍ ജനക്കൂട്ടം മര്‍ദിച്ചുകൊല്ലുന്നത് ഹിന്ദുത്വ സംസ്‌കാരത്തിന് എതിരാണ്.

ബീഫ് വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ നയം രൂപീകരിക്കുകയാണ് വേണ്ടത്. ബീഫ് വിഷയം വ്യക്തികളുടെ ഭക്ഷണ ശീലത്തെയും വ്യാപാരത്തെയും തൊഴിലിനെയുമെല്ലാം ബാധിക്കുന്നതാണ്. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ദേശീയ നയം കൊണ്ടുവരണം. ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ഹിന്ദുത്വ തത്വശാസ്ത്രത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സാമ്‌ന മുഖപ്രസംഗം വ്യക്തമാക്കുന്നു.

ബി.ജെ.പി ഭരിച്ചുകൊണ്ടിരിക്കുന്ന ഹരിയാന, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള കൊലകള്‍ തുടരുകയാണെന്നും സാമ്‌നയില്‍ ചൂണ്ടിക്കാട്ടുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved