Latest News :
Home » , » ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവം: മൂന്നുപേര്‍ പിടിയില്‍

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവം: മൂന്നുപേര്‍ പിടിയില്‍

Written By Muhimmath News on Saturday, 29 July 2017 | 12:59

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. പ്രത്യേക അന്വേഷണ സംഘമാണ് അക്രമികളെ പിടികൂടിയത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെ പുലര്‍ച്ചെ മൂന്നരയോടെയാണ് അക്രമമുണ്ടായത്. 

അതിനിടെ, ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് അക്രമികള്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. നാലു ബൈക്കുകളിലായി എത്തിയ എട്ടു പേരാണ് ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി വ്യാഴാഴ്ച രാത്രി സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം എതിര്‍ കേന്ദ്രങ്ങളില്‍ അക്രമ തേര്‍വാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാനസമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെടുകയായിരുന്നു. രാത്രി എട്ടിനു തുടങ്ങിയ അക്രമങ്ങള്‍ പുലര്‍ച്ചെവരെ നീണ്ടു.

ആക്രമണവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു ഉള്‍പ്പെടെ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും ആറു ബിജെപി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചവരും പിടിയിലായത്. ബിനുവിനെയും മൂന്ന് എസ്എഫ്‌ഐ ഭാരവാഹികളെയും സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ബിജെപി ഓഫിസിനു മുന്നില്‍ അക്രമികളെ തടയാതിരുന്ന രണ്ടു പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. കനത്ത പൊലീസ് സുരക്ഷയിലാണു നഗരം. മൂന്നു ദിവസത്തേക്കു നഗരത്തില്‍ പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved