Latest News :
Home » , » കാഞ്ഞങ്ങാട് കൂറ്റമ്പാറ ദാരിമിയുടെ ഹജ്ജ് ക്ലാസ് 19ന്

കാഞ്ഞങ്ങാട് കൂറ്റമ്പാറ ദാരിമിയുടെ ഹജ്ജ് ക്ലാസ് 19ന്

Written By Muhimmath News on Friday, 7 July 2017 | 19:54

കാഞ്ഞങ്ങാട്: എസ്.വൈ.എസ്. ഹൊസ്ദുര്‍ഗ്ഗ് സോണ്‍ കമ്മിറ്റി ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്കും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സംഘടിപ്പിക്കുന്ന പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ ഹജ്ജ് പഠനക്ലാസ് ഈ മാസം 19ന് കാഞ്ഞങ്ങാട് നടക്കും.

രാവിലെ 9 മണി മുതല്‍ ഡിജിറ്റല്‍ സൗകര്യത്തോട് കൂടിയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ഇതു സംബന്ധമായി ചേര്‍ന്ന യോഗം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ അശ്‌റഫി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മുഹമ്മദ്കുഞ്ഞി മൗലവി ആറങ്ങാടി, മൂസ്സ പടന്നക്കാട്, അബ്ദുറഹ്മാന്‍ സഅദി പുഞ്ചാവി, സിദ്ധിഖ് മൗലവി നീലേശ്വരം, മുഹമ്മദ് സഅദി നുച്യാട്, യുസഫ് അതിഞ്ഞാല്‍, നൗഷാദ് കരുവാച്ചേരി ബശീര്‍ മങ്കയം തുടങ്ങിയവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved