Latest News :
Home » , , , » കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലേക്ക് കമ്പി തുളച്ചുകയറി യാത്രക്കാരി മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലേക്ക് കമ്പി തുളച്ചുകയറി യാത്രക്കാരി മരിച്ചു

Written By Muhimmath News on Wednesday, 5 July 2017 | 11:23


























തളിപ്പറമ്പ്: അപകടത്തില്‍പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെ ഷട്ടറിലൂടെ കമ്പി ശരീരത്തില്‍ തുളച്ചുകയറി ബസ് യാത്രക്കാരി മരിച്ചു. ചെമ്പേരി കംബ്ലാരിയിലെ പരേതനായ ഇലവുങ്കല്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (58) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 6.50 ന് തളിപ്പറമ്പ് ആലക്കോട് റോഡില്‍ ടാഗോര്‍ വിദ്യാനികേതന് സമീപത്തായിരുന്നു അപകടം. എതിരെ അമിതവേഗതയില്‍ വന്ന നാഷണല്‍പെര്‍മിറ്റ് ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട ബസ് റോഡിരികിലെ ബി.എസ.്എന്‍.എല്‍ പോസ്റ്റിലിടിക്കുകയായിരുന്നു. ഇതിനടുത്ത കടയുടെ 
മുന്നിലെ ഷെഡിന്റെ കമ്പിയാണ് ത്രേസ്യാമ്മയുടെ കഴുത്തില്‍ തുളച്ചു കയറിയത്.

ഇവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. കരുവഞ്ചാല്‍ സ്വദേശിനിയായ ത്രേസ്യാമ്മ ചെമ്പേരി ലൂര്‍ദ്ദ് മാതാ ഫൊറോന ദേവാലയത്തിലെ ശുചീകരണ തൊഴിലാളിയാണ്. ഇടുക്കി നെടുങ്കണ്ടത്ത് അസുഖമായി കിടക്കുന്ന മൂത്ത സഹോദരിയെ കാണാന്‍ പോകുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved