Latest News :
Home » , , » ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണം: മഅ്ദനിയുടെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണം: മഅ്ദനിയുടെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

Written By Muhimmath News on Friday, 28 July 2017 | 12:12

ബെംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

ഹാരിസ് ബീരാന്‍ മുഖേനയാണ് മഅ്ദനി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച ബെംഗളൂരു എന്‍ ഐ എ കോടതി വിധിക്കെതിരെയാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്. അസുഖബാധിതയായി കിടക്കുന്ന മാതാവ് അസ്മാബീവിയെ കാണാന്‍ മാത്രമാണ് എന്‍ ഐ എ കോടതി അനുമതി നല്‍കിയിരിക്കുന്നത്.


പക്ഷാഘാതം ബാധിച്ച പിതാവ് അബ്ദുസ്സമദിനെ കാണണമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിതാവിന്റെ രോഗം വ്യക്തമാക്കുന്ന ചികിത്സാ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് കോടതി ഇത് നിഷേധിക്കുകയായിരുന്നു. പിതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അനുവാദം നല്‍കണമെന്ന് അഭ്യര്‍ഥിച്ചാണ് ഹരജി നല്‍കിയത്. കഴിഞ്ഞ വര്‍ഷം വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചത് മാതാവിനെ കാണാന്‍ മാത്രമായിരുന്നു. 

ജാമ്യം ലഭിക്കുന്നതിന് മുമ്പ് 2013 മാര്‍ച്ച് 10ന് മകള്‍ ശമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതേ സൗകര്യം മകന്റെ വിവാഹക്കാര്യത്തിലും അനുവദിക്കണമെന്ന് ഹരജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved