Latest News :
Home » , , » സി.എം വലിയുല്ലാഹി 27ാം ആണ്ടുനേര്‍ച്ചക്ക് പ്രൗഢമായ തുടക്കം

സി.എം വലിയുല്ലാഹി 27ാം ആണ്ടുനേര്‍ച്ചക്ക് പ്രൗഢമായ തുടക്കം

Written By Muhimmath News on Thursday, 6 July 2017 | 10:43
























കോഴിക്കോട്: നരിക്കുനി സി.എം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സി.എം വലിയുല്ലാഹിയുടെ 27ാം ആണ്ടു നേര്‍ച്ചക്ക് സയ്യിദ് സകരിയ്യ്ല്‍ ബുഖാരി വൈലത്തൂറിന്റെ മഖാം സിയാറത്തെടെ ആരംഭം കുറിച്ചു. സയ്യിദ് കുഞ്ഞിസീതി തങ്ങള്‍ കൊയിലാട്ട് പതാക ഉയര്‍ത്തി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. 


ഉദ്ഘാടന സമ്മേളനം കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഹാനായ സി.എം വലിയുല്ലാഹി ജീവിതകാലത്തും വഫാത്തിന് ശേഷവും അഹ്ലുസ്സുന്നയുടെ ശക്തമായ പ്രചോദനവും ശക്തിയുമാണെന്നും കേരളത്തില്‍ നടന്ന വിജ്ഞാന കുതിച്ചോട്ടത്തില്‍  മഹാനവര്‍കളുടെ പങ്ക് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും എ.പി ഉസ്താദ് അനുസ്മരിച്ചു.

ടി.കെ അബ്ദുറഹിമാന്‍ ബാഖവി, ശാഹുല്‍ ഹമീദ് ബഖവിശാന്തപുരം, പ്രഫസര്‍എ.കെ അബ്ദുല്‍ ഹമീദ്, വി.എം കോയമാസ്റ്റര്‍, കെ.ആലിക്കുട്ടി ഫൈസി, ടികെ മുഹമ്മദ് ദാരിമി മടവൂര്‍, മുസ്തഫ സഖാഫി  മരഞ്ചാട്ടി, തുടങ്ങിയവര്‍ സംബന്ധിച്ചു


ആണ്ട് നേര്‍ച്ചയുടെ രണ്ടാ ദിവസമായ വ്യാഴാഴ്ച
 വൈകു നാലുമണിക്ക്ശാദുലീറാത്തീബും 7 മണിക്ക്മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ പ്രഭാഷണവും നടക്കു. 

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവുംവൈകീട്ട് മൂന്ന് മണിക്ക് സിഎം വലിയുള്ളാഹി മുഹിബ്ബീങ്ങളുടെ ഒത്തുചേരലും നടക്കും.

വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന സമാപന ദുആ സമ്മേളനത്തിന് സയ്യിദ്  അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ അദ്യക്ഷതയില്‍ പൊന്‍ള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. 
സി മുഹമ്മദ് ഫൈസി,ടി.കെ അബ്ദുറഹ്മാന്‍ ബാഖവി പ്രസംഗിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ദിക്‌റ് ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും . 

സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ മുല്ലക്കോയ പെരുമണ്ണ, സയ്യിദ് ഇല്യാസ്‌ ഹൈദ്രൂസ് എരുമാട്, സയ്യിദ് മുഹമ്മദ് തുറാബ്, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ്,സയ്യിദ് ജഅ്ഫര്‍ കോയ ഇടുക്കി, സയ്യിദ്ത്വാഹാ കുറ്റിയാടി, സയ്യിദ്മുല്ലക്കോയ കാരാട്, സയ്യിദ് പി.എസ് തലപ്പാറ, പി ഹസന്‍ മുസ് ലിയാര്‍ വയനാട്, ഡോ. എം.എ.എച്ച് അസ്ഹരി, യു.കെ അബ്ദുല്‍ മജീദ്മുസ് ലിയാര്‍,സി. എം ഇബ്‌റാഹീം സംബന്ധിക്കും



ഫോട്ടോഅടിക്കുറിപ്പ്
സി.എംവലിയുല്ലാഹി 27ാം ആണ്ട് നേര്‍ച്ച ഉദ്ഘാടനം ചെയ്ത് സമസ്തസെക്രട്ടറി എ.പി മുമ്മദ് മുസ്ലിയാര്‍ സംസാരിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved