Latest News :
Home » , , , , » വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതിക്കെതിരെ രണ്ട് കുട്ടികളെ പീഡിപ്പിച്ചതിന് കൂടി കേസെടുത്തു

വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതിക്കെതിരെ രണ്ട് കുട്ടികളെ പീഡിപ്പിച്ചതിന് കൂടി കേസെടുത്തു

Written By Muhimmath News on Monday, 17 July 2017 | 11:21

കാസര്‍കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ പരിസരത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ കാസര്‍കോട് സ്വദേശിക്കെതിരെ രണ്ട് കുട്ടികളെ പീഡിപ്പിച്ചതിന് കൂടി കേസെടുത്തു. 

മുളിയാര്‍ മൂലടുക്കം ഹൗസിലെ ഷംസുദ്ദീ(33)നെതിരെയാണ് രണ്ട് പോക്‌സോ കേസുകള്‍ കൂടി കുന്നമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ കുന്നമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 

പോക്‌സോ കേസുകള്‍ക്ക് പരാതി നല്‍കിയ കുട്ടികള്‍ ഷംസുദ്ദീന്‍ കൊലപ്പെടുത്തിയ  വയനാട് മാനന്തവാടി സ്വദേശിയായ അബ്ദുല്‍മാജിദി(13)ന്റെ സഹപാഠികളാണ്. തുവരെ ഭയംമൂലമാണ് കുട്ടികള്‍ പരാതി നല്‍കാതിരുന്നതെന്നാണ് കരുതുന്നത്. 

ഷംസുദ്ദീന്‍ മാനസിക രോഗിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പള്ളിയോട് ചേര്‍ന്നുള്ള ഹോസ്റ്റലില്‍ 2000ലേറെ കുട്ടികള്‍ പഠിക്കുന്നുണ്ട്. പീഡനം എതിര്‍ത്തതിനാലാകണം അബ്ദുല്‍ മാജിദിനെ കുത്തിക്കൊന്നതെന്നാണ് സംശയിക്കുന്നത്. 

വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്കാണ് അബ്ദുല്‍ മാജിദിനെ കുത്തിക്കൊന്നത്. 
തൃശൂരില്‍ നിന്നും സുഹ്‌രി ബിരുദം നേടിയ ഷംസുദ്ദീന്‍ കുറച്ചുകാലം കാസര്‍കോട്ട് ജോലി ചെയ്തിരുന്നു. പിന്നീട് വിദേശത്തേക്ക് പോയിരുന്നു.  നാട്ടിലെത്തിയ ഷംസുദ്ദീന്‍ മാനസിക വിഭ്രാന്തി കാട്ടിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

എന്നാല്‍ ചോദ്യം ചെയ്യലില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും മാനസിക വിഭ്രാന്തിയുടെ ഒരു ലക്ഷണവും ഇല്ലെന്നും കുന്നമംഗലം പൊലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved