Latest News :
...
Home » , , , » അബ്ദുല്‍ മാജിദിന്റെ അറുകൊലയില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍; പ്രതിയുടെ കയ്യില്‍ നിന്ന് കുതറി ഓടിയത് രണ്ട് വിദ്യാര്‍ഥികള്‍

അബ്ദുല്‍ മാജിദിന്റെ അറുകൊലയില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍; പ്രതിയുടെ കയ്യില്‍ നിന്ന് കുതറി ഓടിയത് രണ്ട് വിദ്യാര്‍ഥികള്‍

Written By Muhimmath News on Saturday, 15 July 2017 | 12:50

കോഴിക്കോട്: അബ്ദുല്‍ മാജിദിന്റെ അറുകൊലയില്‍ ഞെട്ടല്‍ മാറാതെ മടവൂരിലെ നാട്ടുകാര്‍. പ്രതി ഷംസുദ്ദീന്റെ പിടിയില്‍ നിന്നും അന്ന് രക്ഷപ്പെട്ടത് രണ്ട് വിദ്യാര്‍ത്ഥികളാണ്. പിടികൂടിയ വിദ്യാര്‍ഥികള്‍ കുതറി ഓടിയില്ലായിരുന്നുവെങ്കില്‍ കൂട്ടക്കൊലക്ക് സാക്ഷിയാകുമായിരുന്നു മടവൂര്‍.

മദ്‌റസ അവധിയായതിനാല്‍ കളിച്ചശേഷം കുളിയും കഴിഞ്ഞ് തിരിച്ചുവരുകയായിരുന്നു മാജിദ്. ചെറിയ കത്തികൊണ്ടുള്ള ആക്രമണത്തില്‍ ശ്വാസകോശത്തിനേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. സമീപത്ത് താമസിക്കുന്ന കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവരാണ് മാജിദിനെ ആശുപത്രിയിലെത്തിച്ചത്. കൃത്യംചെയ്തശേഷം രക്ഷപ്പെട്ട പ്രതി രക്തംപുരണ്ട വസ്ത്രങ്ങളുമായി പടനിലം വരെ കൂസലില്ലാതെ നടന്നുപോകുകയായിരുന്നു.രാവിലെ ഏഴരക്കാണ് കൊലപാതകെമങ്കിലും അല്‍പം വൈകിയാണ് പുറംലോകമറിഞ്ഞത്.

ഒരു മാസത്തിലേറെയായി പ്രദേശത്ത് അലഞ്ഞുതിരിയുന്ന പ്രതി ഷംസുദ്ദീന്‍ നാട്ടുകാരില്‍ പലരുമായും വഴക്കിട്ടിരുന്നു. സമീപത്തെ സിഎം മഖാമിലെ സുരക്ഷജീവനക്കാരനെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങുന്നതും ശീലമായിരുന്നു. സിഎം മഖാം പരിസരത്തും സിഎം സെന്ററിന് സമീപവുമാണ് പലപ്പോഴും അന്തിയുറങ്ങിയിരുന്നത്.  എന്നാല്‍, അലഞ്ഞുതിരിയുന്ന ഇയാളെ പോലീസിലേല്‍പിക്കാനോ പോലീസിന് ഇതുസംബന്ധിച്ച് വിവരം നല്‍കുന്നതിനോ ആരും തയാറായില്ല. ആണ്‍കുട്ടികേളാട് മോശമായ രീതിയില്‍ പെരുമാറിയിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ ടൂത്ത്ബ്രഷ് വിദ്യാര്‍ഥികള്‍ വലിച്ചെറിഞ്ഞതിന് കുത്തിയതാണെന്ന വിചിത്രവാദമാണ് പ്രതി ഷംസുദ്ദീന്‍ ഉയര്‍ത്തുന്നത്.


കാസര്‍കോട് മുളിയാര്‍ സ്വദേശിയായ പ്രതി ഷംസുദീന്‍ ആറു മാസമായി നാടുവിട്ടുവന്നതാണ്. മാജിദ് അടക്കമുള്ളവര്‍ താമസിക്കുന്ന ജൂനിയര്‍ ദഅ്‌വ ഹോസ്റ്റലില്‍ രാത്രി താമസിക്കാന്‍ ഷംസുദ്ദീന്‍ ശ്രമിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.
 നിഷ്‌കളങ്കനായ ഈ ബാലന് കുത്തേറ്റത് സിഎം മഖാമില്‍നിന്ന് അര കിമീറ്ററോളം ദൂരെയുള്ള ജൂനിയര്‍ ദഅ്‌വ കോളജിനെയും പ്ലസന്റ് പബ്ലിക് സ്‌കൂളിനെയും ബന്ധിപ്പിക്കുന്ന മേല്‍ക്കൂരയുള്ള പാതയില്‍വെച്ചാണ്. 

നാട്ടുകാരുടെയും സ്ഥാപനമേധാവികളുടെയും സമയോചിതമായ ഇടപെടലാണ് അക്രമിയെ പിടികൂടാനായത്.
മടവൂര്‍ സി.എം. സെന്ററില്‍ മയ്യത്ത് നിസ്‌കാരത്തിനുശേഷം രാത്രി ഏഴോടെയാണ് കെല്ലൂര്‍ അഞ്ചാംമൈലില്‍ മയ്യത്ത് എത്തിച്ചത്. 

തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കെല്ലൂര്‍ ജുമാമസ്ജിദില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മുസ് ലിയാര്‍ മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved