Latest News :
Home » , » മുട്ടത്തൊടിയില്‍ മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വ്യാഴാഴ്ച

മുട്ടത്തൊടിയില്‍ മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വ്യാഴാഴ്ച

Written By Muhimmath News on Wednesday, 5 July 2017 | 18:57

കാസര്‍കോട്: കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, സിറാജുല്‍ ഹുദാ മദ്‌റസ കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മുട്ടത്തൊടി ഹിദായത്ത് നഗര്‍ സുന്നി മസ്ജിദില്‍ വ്യാഴാഴ്ച നടക്കും.

മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ആത്മീയ സംഗമത്തിനും പ്രഭാഷണത്തിനും കാസര്‍കോട് സുന്നീ സെന്റര്‍ ഖത്വീബും എസ് വൈ എസ ജില്ലാ വൈസ് പ്രസിഡന്റുമായ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നേതൃത്വം നല്‍കും. സയ്യിദ് അശ്‌റഫ് തങ്ങള്‍, സയ്യിദ് ഖാലിദ് തങ്ങള്‍, വി പി അബ്ദുല്‍ കരീം മൗലവി, അബ്ദുല്ല സഅദി, ഹുസൈന്‍ മുട്ടത്തൊടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ എം മഹമൂദ് അടുക്കത്തില്‍, എം എ അലി, പി അബ്ദുല്‍ മജീദ് എന്നിവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved