Latest News :
Home » » മഞ്ചേശ്വരത്ത് പാര്‍ട്ടിയില്‍ നിന്നും ആരും രാജിവെച്ചിട്ടില്ല: കെ.കെ അബ്ദുല്ല കുഞ്ഞിക്കൊപ്പം ചേര്‍ന്നവര്‍ക്ക് ഐ.എന്‍.എല്ലുമായി ബന്ധമില്ലെന്ന് നേതാക്കള്‍

മഞ്ചേശ്വരത്ത് പാര്‍ട്ടിയില്‍ നിന്നും ആരും രാജിവെച്ചിട്ടില്ല: കെ.കെ അബ്ദുല്ല കുഞ്ഞിക്കൊപ്പം ചേര്‍ന്നവര്‍ക്ക് ഐ.എന്‍.എല്ലുമായി ബന്ധമില്ലെന്ന് നേതാക്കള്‍

Written By Muhimmath News on Tuesday, 4 July 2017 | 11:24
























ഉപ്പള: മുസ്‌ലിം ലീഗ് നേതാവ് കെ.കെ. അബ്ദുല്ലകുഞ്ഞിയോടൊപ്പം മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് സി.പി.എമ്മില്‍ ചേരുന്ന പ്രവര്‍ത്തകരോടൊപ്പം ഐ.എന്‍.എല്‍.പ്രവര്‍ത്തകരായ കെ.എസ്.ഖാലിദ്, ബി.പി.അബ്ദുല്ല എന്നിവര്‍ രാജിവെച്ചതായ വാര്‍ത്ത ശരിയല്ലെന്നും ഇവര്‍ ഐ.എന്‍.എല്‍.പ്രവര്‍ത്തകരല്ലെന്നും ഐ.എന്‍.എല്‍. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സഫറുള്ള ഹാജി പട്ടേല്‍, ജനറല്‍ സെക്രട്ടറി അഡ്വ: ശൈഖ് ഹനീഫ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 

ഐ.എന്‍.എല്‍.പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട് കെ.കെ.അബ്ദുല്ലക്കുഞ്ഞിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഇവര്‍ ഐ.എന്‍.എല്‍. മെമ്പര്‍ഷിപ്പ് ഹാജരാക്കാന്‍ തയ്യാറുണ്ടോ എന്ന് ഐ.എന്‍.എല്‍. മണ്ഡലം നേതാക്കള്‍ വെല്ലുവിളിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved