Latest News :
Home » , » മര്‍കസ് റൂബി ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മര്‍കസ് റൂബി ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Monday, 17 July 2017 | 11:43
























കാരന്തൂര്‍ : 2018 ജനുവരി 5,6,7  തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. 

നാല് പതിറ്റാണ്ടിനിടയില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വൈജ്ഞാനിക പ്രവര്‍ത്തങ്ങളിലൂടെ സജീവമായ സാംസ്‌കാരിക മതകീയ മുന്നേറ്റം സാധ്യമാക്കിയ മര്‍കസ് ഗവേഷണ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് റൂബി ജൂബിലിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനം വരെയുള്ള  കാലയളവില്‍ സ്വാഗത സംഘം ഓഫീസ് കേന്ദ്രമാക്കി രാജ്യത്തിനകത്തും പുറത്തും വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.

 മര്‍കസ് പ്രസിഡന്റ് സയ്യിദ്  അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ചാലിയം  എ.പി കരീം ഹാജി, പ്രഫ എ.കെ അബ്ദുല്‍ ഹമീദ്, ജി അബൂബക്കര്‍, ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved