Latest News :
Home » , » നദ്‌വത്തുല്‍ അബ്‌റാര്‍ അസോസിയേഷന്‍

നദ്‌വത്തുല്‍ അബ്‌റാര്‍ അസോസിയേഷന്‍

Written By Muhimmath News on Friday, 14 July 2017 | 10:08

മഞ്ചേശ്വരം: മര്‍കസുല്‍ അബ്‌റാര്‍ മജിര്‍പ്പള്ളയുടെ കീഴിലുള്ള അല്‍ അബ്‌റാര്‍ തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥി സംഘടന നദ്‌വതുല്‍ അബ്‌റാര്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റുഡന്റ്‌സ് രൂപീകരിച്ചു.

ഹാഫിസ് അബ്ദുല്‍ റസാഖ് സഅദി കോളിയൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്വാദിഖ് സഖാഫി പേരാല്‍ ഉല്‍ഘാടനം ചെയ്തു.

ഭാരവാഹികളായി (പ്രസി.)അക്‌റം, (വൈസ് പ്രസി.) നൗഷാദ് , (ജന.സെക്ര.) തശ്രീഫ് മുബാറക്, (സെക്ര.) മുഹമ്മദ് ബാസിത്ത്, (ട്രഷറര്‍)സഅദ് എന്നിവരെ തെരെഞ്ഞെടുത്തു.
ഹംസ സഅദി അല്‍ അഫ്‌സലി ബോര്‍ക്കള, ഇഖ്ബാല്‍ ഫാളിലി ബൊള്‍മാര്‍, മുഹമ്മദ് സയീദ് സഅദി അല്‍ അഫ്‌സലി സെര്‍ക്കള, തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിപാടിയില്‍ അക്‌റം സ്വാഗതവും തശ്രീഫ് മുബാറക് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved