Latest News :
Home » » കടലാക്രമണ ഭീഷണിയിലായ മൂസോടി പ്രദേശം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു: താല്‍ക്കാലിക ഭിത്തി സ്ഥാപിക്കും

കടലാക്രമണ ഭീഷണിയിലായ മൂസോടി പ്രദേശം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു: താല്‍ക്കാലിക ഭിത്തി സ്ഥാപിക്കും

Written By Muhimmath News on Saturday, 1 July 2017 | 11:14
























മഞ്ചേശ്വരം: കടലാക്രമണ ഭീഷണിയിലായ മൂസോടി പ്രദേശം ജില്ലാ കളക്ടര്‍ ജീവന്‍ ബാബു സന്ദര്‍ശിച്ചു. റവന്യു ഹാര്‍ബര്‍ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

അപകടാവസ്ഥയിലായ വീടുകളും, കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന റോഡ് കളക്ടര്‍ക്ക് സന്ദര്‍ശിച്ചു. കടല്‍ ആക്രമണത്തില്‍ നിന്നും ഭീഷണി നേരിടുന്ന വീടുകള്‍ക്ക് സുരക്ഷാ ഒരുക്കാന്‍ കരിങ്കല്‍ ഭിത്തി സ്ഥാപിക്കാനാണ് ആലോചന. മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ മണല്‍ ചാക്കുകളും മറ്റും സ്ഥാപിച്ചു കടലാക്രമണത്തില്‍ നിന്നും സുരക്ഷാ ഒരുക്കും. ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ ശനിയാഴ്ച്ച ഹാര്‍ബര്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി കളക്ട്രേറ്റില്‍ ചര്‍ച്ച നടത്തും.

കടലാക്രമണത്തില്‍ വീട്ടില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. കുട്ടികള്‍ക്ക് 45 രൂപയും മുതിര്‍ന്നവര്‍ക്ക് 60 രൂപയുമാണ് ദിവസാടിസ്ഥാനത്തില്‍ നല്‍കുക.

മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എം മുസ്തഫ, റസാഖ് ബാപ്പയ്‌ത്തൊട്ടി, വാര്‍ഡ് അംഗം ഫാത്തിമ, മഞ്ചേശ്വരം തഹസില്‍ദാര്‍ സൂര്യ നാരായണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ദേവദാസ്, ഹാര്‍ബര്‍ എന്‍ജിനീയര്‍ ബാലകൃഷ്ണന്‍, വില്ലേജ് ഓഫിസര്‍ ശിവരാമ ഷെട്ടി എന്നിവര്‍ കളക്ടറെ അനുഗമിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved