Latest News :
Home » , » മുഹിമ്മാത്ത് ഹാഫിള് സംഗമം സമാപിച്ചു

മുഹിമ്മാത്ത് ഹാഫിള് സംഗമം സമാപിച്ചു

Written By Muhimmath News on Saturday, 1 July 2017 | 20:28




മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹാഫിളീങ്ങളുടെ സംഗമം മുഹിമ്മാത്തില്‍ നടന്നു. അബ്ദുല്‍ ഗഫൂര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. 



മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂരിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ വിഷയാവതരണം നടത്തി.

ഹാഫിള് അബ്ദുസ്സലാം നിസാമി ചെന്നാര്‍, ഹാഫിള് മുഹമ്മദ് ഹിമമി കാഞ്ഞങ്ങാട്, ഹാഫിള് ഹസന്‍ ഹിമമി കാഞ്ഞങ്ങാട്, ഹാഫിള് സുഫ് യാന്‍ സഖാഫി, ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച പ്രസംഗിച്ചു. എസ്.എസ്.എഫ് കര്‍ണ്ണാടക സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഹാഫിള് സുഫ് യാന്‍ സഖാഫിയെയും, മര്‍കസ് കുല്ലിയ മുതവ്വല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹാഫിള് സിറാജുദ്ദീന്‍ ഹിമമി കറായയെയും ചടങ്ങില്‍ ആദരിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഹാഫിള് കബീര്‍ ഹിമമി ബോവിക്കാനം നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved