Latest News :
Home » , , , » റാങ്കിന്റെ തിളക്കവുമായി മുഹിമ്മാത്ത്; ജാമിഅത്തുല്‍ ഹിന്ദ് പരീക്ഷയില്‍ മുഹമ്മദ് ഇല്യാസിന് മൂന്നാം റാങ്ക്

റാങ്കിന്റെ തിളക്കവുമായി മുഹിമ്മാത്ത്; ജാമിഅത്തുല്‍ ഹിന്ദ് പരീക്ഷയില്‍ മുഹമ്മദ് ഇല്യാസിന് മൂന്നാം റാങ്ക്

Written By Muhimmath News on Tuesday, 4 July 2017 | 10:09
























പുത്തിഗെ: ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 

ബി ഐ എസ് സി വിഭാഗത്തില്‍ കോഴിക്കോട്, പൂനൂര്‍ മദീനത്തുന്നൂര്‍ കോളജ് ഓഫ് ഇസ്ലാമിക് സയന്‍സിലെ അബ്ദുല്‍ അക്‌റം ഒന്നാം റാങ്ക് നേടി. ഇതേ സ്ഥാപനത്തിലെ മുഹമ്മദ് റംസാന്‍, അരീക്കോട് സിദ്ദീഖിയ്യ മജ്മഅ് ദഅ്‌വ കോലജിലെ മുബാറക്  എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു.

മൂന്നാം റാങ്ക് പുത്തിഗെ മുഹിമ്മാത്ത് ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഇല്യാസ്, പൂനൂര്‍ മദീനത്തുന്നൂറിലെ മുഹമ്മദ് സഈദ് എന്നിവര്‍ അര്‍ഹരായി.


റാങ്ക് ജേതാവിനെ മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. മുഹിമ്മാത്ത് സ്റ്റുഡന്റ്‌സ് കൂട്ടായ്മയായ എസ് ടി എസ് എയും മുഹമ്മദ് ഇല്യാസിനെ അനുമോദിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved